viralvideo
കണ്ണൂർ: കല്യാണം എപ്പോഴും ആഘോഷവും അതുപോലെ വ്യത്യസ്തവും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇപ്പോൾ, ഓരോ കല്യാണവും ആകൃഷ്ടമാക്കുന്നതിൽ വിഡിയോക്കും ഫോട്ടോയ്ക്കും വലിയൊരു പങ്കുണ്ട്. കണ്ണൂരിലെ കല്യാണ വീട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.
കണ്ണൂരിലെ കല്യാണ വീട്ടിൽ ആഘോഷം പൊടിപൊടിക്കുന്നത് കലവറയിലാണ്. വധുവിന്റെ കല്യാണവീട്ടിലെ കലവറയിലെ ആളുകൾ ചേർന്ന് ചുവടുവെക്കുന്നതിന്റെ അതിമനോഹരമായ കുറച്ച് നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. നാട്ടിൻപുറത്തെ കല്യാണ വീടുകളെ ഓർമിപ്പിക്കുന്ന കുറച്ച് നിമിഷങ്ങൾ എന്നാണ് ആളുകളെ ഇതിനെ വിശേഷിപ്പിച്ചത്.
കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ ഉയ്യാരം പയ്യാരം എന്ന പാട്ടിനാണ് പാചകക്കാരും വിളമ്പുകാരും ചേർന്ന് ചുവടുകൾ വെച്ച് ആഘോഷിക്കുന്നത്. പണികളുടെ തിരക്കിനിടയിലും കല്യാണം അങ്ങ് ആഘോഷിക്കുകയാണ് ഇവർ. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വീഡിയോ. എല്‍.ജെ.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വളരെ പെട്ടന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയത്. വീഡിയോ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല എന്നും ഷിജിൽ പറയുന്നുണ്ട്. ജനുവരിയിൽ നടന്ന കല്യാണത്തിന്റെ വീഡിയോ ഷിജിൽ ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…