ഇന്ന് പ്രണയദിനമാണ്. കൗതുകരവും വേദനിപ്പിക്കുന്നതുമായ നിരവധി പ്രണയകഥകൾ നമ്മൾ ഇന്ന് അറിയാനിടയാകും. എന്നാൽ പ്രണയമെന്ന വികാരത്തിനുമപ്പുറമാണ് വേർപിരിയാനാവാത്തവിധമുള്ള സ്നേഹബന്ധം. അതുകൊണ്ടു തന്നെ കാമറോണിന്റെയും ഇന്ത്യാനയുടെയും ഹൃദയസ്പർശിയായ കഥയിലേക്ക് കണ്ണോടിക്കാം
ന്യൂസിലെണ്ടിലെ സ്റ്റാർഷിപ് ആശുപത്രിയിലായിരുന്നു ഇരുവരുടെയും ജനനം. ഒൻപത് ദിവസത്തെ വ്യത്യാസമുള്ളതിനാൽ ഇന്ത്യാനയാണ് മൂത്തവൾ. പക്ഷെ ജനിച്ചു നിമിഷങ്ങൾക്കുള്ളിൽത്തന്നെ ആ ദുരന്ത വാർത്ത ഇരുവരുടെയും മാതാപിതാക്കളെ തളർത്തി. ഇരുവർക്കും മാരകമായ ഹൃദ്രോഗം. ഹൃദയത്തിന്റെ ഇടതു വശത്തെ വളർച്ചാക്കുറവ് മൂലം ശരീരത്തിന് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുവാൻ സാധിക്കുന്നില്ല. ഇപ്പോൾ ആറ് വയസുള്ള കാമറോണും ഇന്ത്യാനയും ഇതിനോടകം ഏഴു തവണ ഹൃദയ സംബന്ധമായ ശാസ്ത്രക്രിയ്ക്കു വിധേയമായി. എന്നാൽ രോഗത്തിന്റെ വേദനയും വിഷാദവുമൊന്നും ഈ കുരുന്നുകളെ ബാധിച്ചില്ല. ജനിച്ച നാൾ മുതൽ ഇരുവരും ഒരുമിച്ചായിരുന്നു. കളിയും ചിരിയും കഥപറച്ചിലുമായി അവരുടെ ഹൃദയങ്ങൾ തമ്മിൽ ഒന്നായി. ഇവരുടെ സ്നേഹബന്ധം തിരിച്ചറിഞ്ഞപ്പോൾ ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും കൂടിച്ചേരലുകൾ പതിവായി.
സ്റ്റാർഷിപ് ആശുപത്രിയാണ് ഇവരുടെ പ്രിയപ്പെട്ട കളിസ്ഥലം. ജീവിതത്തിലെ പാതി സമയവും ആശുപത്രിയിൽ ചിലവഴിച്ചതിനാൽ ഇവിടത്തെ മുക്കും മൂലയും ഇവർക്ക് കാണാപ്പാഠമാണ്. പ്രിയപ്പെട്ട കുരുന്നുകളെ സ്വീകരിക്കുവാൻ ആശുപത്രി അധികൃതർ എപ്പോഴും റെഡി. ഏകദേശം ഒരുലക്ഷത്തോളം കുട്ടികളാണ് ഹൃദയസംബന്ധമായ അസുഖവുമായി ഈ ആശുപത്രിയിൽ അഭയം തേടുന്നത്. ഹൃദയം തകർന്നു പോകുന്ന വേദന നൽകിയായിരുന്നു ഇരുവരുടെയും ജനനമെങ്കിൽ ആ ഹൃദയങ്ങൾ ഇന്ന് വേര്പിരിയാകാനാവാത്തവിധം ഒന്നാണ്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…