തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്ര ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളുടെ ആരവത്തിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായിരുന്നു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര. 14 സ്റ്റേഷനുകളിലാണ് ഇന്ന് ട്രെയിൻ നിർത്തുക. നാളെ കാസർകോട് നിന്നുമാകും വന്ദേഭാരതിന്റെ റഗുലർ സർവീസ് ആരംഭിക്കുക
നേരത്തെ വന്ദേഭാരത് ട്രെയിനിനുള്ളിലും പ്രധാനമന്ത്രി കയറിയിരുന്നു. സി 1 കോച്ചിലുണ്ടായിരുന്ന 41 കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. സ്‌റ്റേഷനിലേക്ക് എത്തിയ ഉടനെ സി 1 കോച്ചിലേക്ക് പ്രധാനമന്ത്രി കയറുകയായിരുന്നു. തുടർന്ന് കോച്ചിൽ യാത്ര ചെയ്തിരുന്ന എല്ലാ കുട്ടികളുടെയും സമീപത്തേക്ക് എത്തി അദ്ദേഹം സംസാരിച്ചു. തങ്ങൾ വരച്ച ചിത്രങ്ങൾ നൽകിയും കവിത ചൊല്ലിയുമൊക്കെയാണ് കുട്ടികൾ പ്രധാനമന്ത്രിയെ സന്തോഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ട്രെയിനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…