ദില്ലി: വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് പിന്നാലെ ഇതാ പുതിയ മെട്രോ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖലയായ വന്ദേ മെട്രോ ഈ വര്‍ഷം ഡിസംബറോടെ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
100 കിലോമീറ്ററില്‍ താഴെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രധാന നഗരങ്ങളെയാകും വന്ദേ മെട്രോ ബന്ധിപ്പിക്കുക. അതിവേഗം സഞ്ചരിക്കാനാകുന്ന വിധത്തിലാകും ട്രെയിനിന്റെ രൂപകല്‍പന. ദിവസേന നാലോ അഞ്ചോ സര്‍വീസ് നടത്താനായേക്കുമെന്നും യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്നും വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവര്‍ക്ക് യാത്രാ സമയം ലാഭിക്കാമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ മെട്രോ സര്‍വീസ് തുടങ്ങാനുള്ള പ്രചോദനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ ട്രെയിനുകള്‍ക്ക് സമാനമാണ് പുതിയ പദ്ധതിയെന്നും ഇതു വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എട്ടു കോച്ചുകളാകും ട്രെയിനിലുണ്ടാകുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയ്ക്കും ലക്‌നൗവിലെ റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും നിര്‍മ്മാണ ചുമതല നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…