General

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ വാരാണസിയിലെ പോരാട്ടം ലോക ശ്രദ്ധയാകർഷിക്കുകയാണ്. രാജ്യത്ത് ഏറ്റവും അധികം സ്ഥാനാർത്ഥികൾ രംഗത്തുള്ള മണ്ഡലങ്ങളിൽ ഒന്നാണ് വാരാണസി. 42 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. 17 നാണ് സൂക്ഷ്‌മ പരിശോധന. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. ഇൻഡി മുന്നണിയുടെ അജയ് റായിയും ബി എസ് പി യുടെ ആധാർ ജമാൽ ലാരിയുമാണ് പ്രധാന എതിരാളികൾ. മറ്റുള്ളവർ ചെറു പാർട്ടികളെ പ്രതിനിധീകരിക്കുന്നവരും സ്വതന്ത്രരും ഡമ്മി സ്ഥാനാർത്ഥികളുമാണ്.

ഇന്നലെയാണ് 18 കേന്ദ്ര മന്ത്രിമാരുടെയും 12 മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും എൻ ഡി എ നേതാക്കന്മാർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു. കഴിഞ്ഞ പത്തുവർഷമായി മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് രാജ്യത്ത് തന്നെ സമാനതകളില്ല. ഗംഗയുടെ വിശുദ്ധി തിരികെ കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചതായി വോട്ടർമാർ വിശ്വസിക്കുന്നു. ക്ഷേത്രനഗരിയുടെ ഉയർത്തെഴുന്നേൽപ്പിനായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് രാജ്യം സാക്ഷ്യം വഹിച്ചത്.

അതേസമയം രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം മടങ്ങിയ നരേന്ദ്രമോദി ഇന്ന് വൈകുന്നേരം വീണ്ടും മണ്ഡലത്തിലെത്തും. നാളെ വനിതാ പ്രവർത്തകരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള പ്രചാരണത്തിൽ ശ്രദ്ധിക്കുകയാണ് ബിജെപി. ഇത് മൂന്നാം തവണയാണ് മോദി വാരാണസിയിൽ നിന്ന് ജനവിധി തേടുന്നത്

Kumar Samyogee

Recent Posts

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

1 minute ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

49 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

1 hour ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

1 hour ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

2 hours ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

2 hours ago