സംസ്ഥാന എക്സൈസ് വകുപ്പ്, കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരള ലാ അക്കാഡമി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർണോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനം വീക്ഷിക്കുന്ന മുൻ ഡി ജി പി ഋഷിരാജ് സിംഗ്, കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള, ചിത്രകാരൻ ബി.ഡി. ദത്തൻ, കിംസ് ഹെൽത്ത് സിഇഒ രശ്മി ആയിഷ തുടങ്ങിയവർ
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പ്, കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരള ലാ അക്കാഡമി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർണോത്സവം സമാപിച്ചു.
സമാപന സമ്മേളനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ചിത്രരചനാ മത്സര വിജയികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
കിംസ് ഹെൽത്ത് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള മുഖ്യപ്രഭാഷണം നടത്തി. ചിത്രകാരൻ ബി.ഡി. ദത്തൻ മുഖ്യാതിഥിയായി. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിംസ് ഹെൽത്ത് സി.ഇ.ഒ രശ്മി ആയിഷ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഡി. ബാലചന്ദ്രൻ, ലാ അക്കാഡമി ഡയറക്ടർ പ്രൊഫ. കെ.അനിൽ കുമാർ, എക്സൈസ് എ.സി. അജയ്.കെ.ആർ എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു സ്വാഗതവും ലാ അക്കാഡമി അസി. പ്രൊഫസർ ഡോ. ദക്ഷിണ സരസ്വതി നന്ദിയും പറഞ്ഞു
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…