Featured

ഹിന്ദുധർമ്മ പഠനത്തിന് പുത്തൻ ഉണർവ്വേകി ‘വേദശ്രീ’; സൗജന്യ പഠനസൗകര്യവുമായി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘വേദശ്രീ’ എന്ന പേരില്‍ സൗജന്യ പഠന ക്ലാസുകള്‍ ആരംഭിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പടിഞ്ഞാറുവശമുള്ള ഫൗണ്ടേഷന്‍ ഹാളില്‍ (വേദക്ഷേത്രം) നടന്ന ചടങ്ങില്‍ കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ച് കോഴ്‌സ് ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം ‘സാധന’യാണെന്നും ക്ഷേത്രകലകളിലും സംഗീതത്തിലും നൃത്തത്തിലുമെല്ലാം ഇതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

കൃത്യമായ പഠനത്തിന്റെ അഭാവം മൂലം ഹിന്ദുധര്‍മ്മത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. എങ്ങനെ പ്രാര്‍ത്ഥിക്കണം, ജപിക്കണം, ധ്യാനിക്കണം തുടങ്ങിയ പ്രായോഗികമായ കാര്യങ്ങളും വിളക്ക് കത്തിക്കുന്നതിന്റെ വിധിക്രമങ്ങളും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നു. കൂടാതെ ഓങ്കാര സാധനയും വിവിധ വേദമന്ത്രങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ ഇത്തരം നേരിട്ടുള്ള പഠനരീതികള്‍ ഉപകരിക്കുമെന്ന് ആചാര്യശ്രീ കൂട്ടിച്ചേര്‍ത്തു.

ആറുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിലെ ക്ലാസുകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളിലാണ് പഠനം നടക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 9495759634, 9188793181 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

23 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

24 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 days ago