കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ‘വേദശ്രീ’ എന്ന പേരില്‍ സൗജന്യ പഠന ക്ലാസുകള്‍ ആരംഭിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പടിഞ്ഞാറുവശമുള്ള ഫൗണ്ടേഷന്‍ ഹാളില്‍ (വേദക്ഷേത്രം) നടന്ന ചടങ്ങില്‍ കുലപതി ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ച് കോഴ്‌സ് ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം ‘സാധന’യാണെന്നും ക്ഷേത്രകലകളിലും സംഗീതത്തിലും നൃത്തത്തിലുമെല്ലാം ഇതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
കൃത്യമായ പഠനത്തിന്റെ അഭാവം മൂലം ഹിന്ദുധര്‍മ്മത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. എങ്ങനെ പ്രാര്‍ത്ഥിക്കണം, ജപിക്കണം, ധ്യാനിക്കണം തുടങ്ങിയ പ്രായോഗികമായ കാര്യങ്ങളും വിളക്ക് കത്തിക്കുന്നതിന്റെ വിധിക്രമങ്ങളും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നു. കൂടാതെ ഓങ്കാര സാധനയും വിവിധ വേദമന്ത്രങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ ഇത്തരം നേരിട്ടുള്ള പഠനരീതികള്‍ ഉപകരിക്കുമെന്ന് ആചാര്യശ്രീ കൂട്ടിച്ചേര്‍ത്തു.
ആറുമാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിലെ ക്ലാസുകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഹാളിലാണ് പഠനം നടക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 9495759634, 9188793181 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

