Health

കൊച്ചിന്‍ കാന്‍സര്‍ സെന്‍റർ വികസനത്തിന് 14.5 കോടി നൽകിയതായി ആരോഗ്യമന്ത്രി; 2023 അവസാനത്തോടെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കാൻ ലക്ഷ്യം

തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനു വേണ്ടി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്‍ക്ക് 5 കോടി, ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാന്‍സര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ക്ക് 6 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. കൊച്ചിന്‍ കാന്‍സര്‍ സെന്ററിനെ മറ്റ് കാന്‍സര്‍ സെന്ററുകളെ പോലെ വിപുലമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2023 അവസാനത്തോടെ കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ സൗകര്യങ്ങള്‍ ഒരുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

2 പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് മെഷിന്‍, സ്റ്റാന്‍ഡ്‌ബൈ അനസ്‌തേഷ്യ മെഷീന്‍, 3 മള്‍ട്ടി മോണിറ്ററുകള്‍, കോഗുലേഷന്‍ അനലൈസര്‍, ഓപ്പറേഷന്‍ തീയറ്റര്‍ ഉപകരണങ്ങള്‍, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി ആം തുടങ്ങിയ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കുന്നത്. കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ഇതിന്റെ ഭാഗമായി 6 പുനരധിവാസ ക്ലിനിക്കുകള്‍ സ്ഥാപിച്ചു. സ്റ്റോമ ക്ലിനിക്, ലിംഫഡീമ ക്ലിനിക്, സ്പീച്ച് ആന്റ് സ്വാളോയിങ് ക്ലിനിക്, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്, പുകയില വിരുദ്ധ ക്ലിനിക്, കാന്‍സര്‍ രോഗികള്‍ക്കുള്ള ബോധവത്ക്കരണ ക്ലിനിക് എന്നിവയാണവ. കഴിഞ്ഞ വര്‍ഷം 1108 കാന്‍സര്‍ രോഗികളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. 1959 പേര്‍ക്ക് കീമോ തെറാപ്പി നല്‍കി. മെഡിക്കല്‍ റോക്കോര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. 300ലധികം രോഗകള്‍ക്ക് മാമോഗ്രാമും, 500ലധികം പേര്‍ക്ക് അല്‍ട്രാസൗണ്ട് സ്‌കാനിംഗും, 230 മേജര്‍ സര്‍ജറികളും പൂർത്തിയായാക്കി.

B4 Admin

Recent Posts

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

36 minutes ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago