SPECIAL STORY

സുവർണ്ണ ക്ഷേത്രം പഞ്ചാബിൽ മാത്രമല്ല; തമിഴ്‌നാട്ടിലെ വെല്ലൂരിലെ സുവർണ്ണ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ഇന്നേവരെ നമ്മുടെ കേട്ടുകേൾവിയിൽ സുവർണ്ണ ക്ഷേത്രം എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പഞാബിലെ ഗുരു ദർബാർ സാഹിബ് അമൃതസർ സുവർണ്ണ ക്ഷേത്രം ആയിരുന്നു. എന്നാൽ ഇനി മുതൽ ആ പട്ടികയിലേക്ക് പരിശുദ്ധ പദവിയോടെ ഒരു ഹൈന്ദവ ക്ഷേത്രം കൂടി . ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത് പുതുതായി പണി കഴിപ്പിച്ച മഹാലക്ഷ്മി ക്ഷേത്രമാണ് ഐതിഹാസിക ഭാരതത്തിൽ ചരിത്രത്തിന്റെ ഭാഗമാകുവാൻ പോകുന്നത്. അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിർമ്മാണത്തിനായി നാനൂറു കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചപ്പോൾ ഇവിടെ ഈ മഹാലക്ഷ്മി ക്ഷേത്രനിർമ്മാണത്തിന്റെ നിർമ്മാണത്തിനായി പതിനഞ്ചായിരം കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നൂറു കോടിയിൽ പരം രൂപ ചിലവുട്ടു നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ രാത്രികളിൽ പ്രകാശപൂരിതമായിരിക്കുമ്പോൾ സ്വർണ്ണത്തിന്റെ വെട്ടി തിളക്കം ഒന്ന് കാണേണ്ടുന്ന കാഴ്ചതന്നെയത്രേ . അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായിമാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം.

പല കാരണങ്ങൾ കൊണ്ടും ചുരുങ്ങിയ കാലയളവിൽ തന്നെ വിശ്വഖ്യാതി നേടിയ ഈ മഹാലക്ഷ്മീ ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ സുവർണ്ണ ക്ഷേത്രമായി അറിയപ്പെടുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. തമിഴ്‌നാട്ടിൽ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുന്ന ദേശ – വിദേശ ഭക്തർ ഇപ്പോൾ തങ്ങളുടെ കാര്യപരിപടികളിൽ ശ്രീപുരത്തെ ഈ മഹാലക്ഷ്മീ ക്ഷേത്രവും ഉൾപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഓരോ ദിവസങ്ങളിലും ഒരു ലക്ഷത്തിൽ പരം ഭക്തർ ദർശനത്തിനായി ഇവിടെ എത്തുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരിന്റെ ഭാഗമായ കാട്ട്പാടി റയിൽവേ സ്റെഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ ദൂരത്തിൽ ആണ് ഈ പ്രസിദ്ധമായ സ്വർണ്ണ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2007 ആഗസ്റ്റ്‌ 24 ന് പൊതുജനങ്ങൾക്കായി തുറന്നു കൊണ്ടുത്ത ഈ വിശ്വഖ്യാതി നേടിയ ക്ഷേത്രം നിർമ്മിച്ചത് യുവ സന്യാസി ശക്തി അമ്മയാണ് . ഈ ക്ഷേത്ര നിർമ്മാണത്തോട് കൂടി തന്നെ അവിടെയുള്ള പ്രകൃതി രമണീയത കൂടി ഏറെ ശ്രദ്ധയോട് കൂടി പുനർസൃഷ്ടിക്കപ്പെട്ടിരിക്കുന്നുവന്നത് അവിടം സന്ദർശിക്കുന്ന ഭക്തർക്ക് തങ്ങളുടെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. നൂറു ഏക്കറിൽ കൂടുതലായി പരന്നു കിടക്കുന്ന വൃത്താകൃതിയിലുള്ള ക്ഷേത്രപരിസരങ്ങൾ മുഴുവനും പച്ചപ്പിനാലും പൂച്ചെടികളാലും പൂക്കാളാലും നിറഞ്ഞ കാഴ്ചക്ക് നിബിഡമാണ്‌ . രാജ്യ സംസ്കൃതിയിൽ പരിപാവനമായ സ്ഥാനം നേടിയിടുള്ള എല്ലാ പ്രമുഖ നദികളിൽ നിന്നും ജലം ശേഖരിച്ച് “സർവ്വ തീർത്ഥം സരോവരം” ക്ഷേത്രാങ്കണത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്നത് കാഴ്ചക്ക് ഏറെ കൗതുകം ഉളവാക്കും. ക്ഷേത്രം അതിരാവിലെ 4 മണി മുതൽ രാവിലെ 8 മണി വരെ അഭിഷേകത്തിനും
തുടർന്ന് രാത്രി 8 മണിവരെ ഭക്തർക്കായി ദർശനത്തിനും തുറന്നിരിക്കുന്നതായിരിക്കും . ക്ഷേത്രാചാര പ്രകാരം ഈ ക്ഷേത്രത്തിലും ലുങ്കി, ഷർട്ട് , നൈറ്റി , മിഡി , ബർമൂഡ തുടങ്ങിയവ ധരിച്ചു കൊണ്ട് ദർശനം അനുവദനീയമല്ല.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

38 minutes ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

1 hour ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

1 hour ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

2 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

4 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

4 hours ago