"very strong leaders who respect each other"; Trump's close aide says he has a great friendship with Prime Minister Narendra Modi
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പരസ്പരം ബഹുമാനിക്കുന്ന വളരെ ശക്തരായ നേതാക്കളാണെന്ന പ്രശംസയുമായി ട്രംപിന്റെ അടുത്ത സഹായിയും സംരംഭകനുമായ അൽ മേസൻ. ഈ ആഴ്ച ന്യൂയോർക്കിൽ ക്വാഡ് സമ്മേളനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അൽ മേസന്റെ പ്രതികരണം.
നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിലൂടെ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും അൽ മേസൻ പറയുന്നു.”നല്ലൊരു സൗഹൃദം പങ്കിട്ടിരുന്നവരാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും. മോദിയെ ശക്തമായി പിന്തുണയ്‌ക്കുന്നവരാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹം. അധികാരത്തിൽ ഇരുന്ന സമയത്ത് ഇരുവരും തമ്മിൽ നല്ലൊരു ബന്ധമാണ് ഉണ്ടായിരുന്നത്. പരസ്പരം ബഹുമാനിക്കുന്ന ശക്തരായ രണ്ട് നേതാക്കൾ. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിന്നും വ്യക്തിപരമായ ബന്ധത്തിലേക്ക് അവർ തമ്മിലുള്ള ഇടപഴലുകൾ നീളുകയായിരുന്നു.
മുൻപ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അത്ര ദൃഢമായിരുന്നില്ല. എന്നാൽ ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടുവെന്നതിൽ ട്രംപിനും വലിയൊരു പങ്കുണ്ട്. ഇന്ത്യയിലെ അമേരിക്കക്കാർക്ക് ഒരുപക്ഷേ ഇത് വളരെ പെട്ടന്നെ മനസിലാകും. കാരണം ആദ്യമായിട്ടാകും ഒരു യുഎസ് പ്രസിഡന്റ് അവർക്ക് അംഗീകാരവും ബഹുമാനവും നൽകുന്നത്. പല വിഷയങ്ങളിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇത് തിരിച്ചറിയുന്നുണ്ട്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അവർ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും” അൽ മേസൻ പറയുന്നു.
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…