Kerala

ഇന്നസെന്റിന് കണ്ണീരോടെ വിട! കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ആരംഭിച്ചു; ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദർശനം; സംസ്‌കാരം നാളെ

കൊച്ചി: മലയാള സിനിമയുടെ ഹാസ്യ സമ്രാട്ടും, നിർമാതാവും, പൊതുപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ ഇന്നസെന്റിന് വിടനൽകാനൊരുങ്ങി കേരളം. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൽപ്പസമയം മുമ്പ് പൊതുദർശനം ആരംഭിച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം. മലയാള സിനിമയുടെ പ്രമുഖരായ അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഇന്നസെന്റ്. 1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

Kumar Samyogee

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

17 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

26 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

30 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago