മുംബൈ : ബോളിവുഡിലെ മുതിർന്ന അഭിനേതാവ് ജഗ്‌ദീപ് അന്തരിച്ചു . 81 വയസായിരുന്നു . മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു . നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.
തന്റെ ഒന്‍പതാം വയസ്സില്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹം ഒരു ബാലനടനായി സിനിമയിൽ അരങ്ങേറുന്നത്. ബി ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു .
ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുർബാനി, ഷഹൻഷ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്.
ഏറ്റവും ശ്രദ്ധേയം ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്.റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. 1939ല്‍ അമൃത്സറിലായിരുന്നു ജനനം. അജയ് ദേവ്‍ഗണും ഹന്‍സാല്‍ മെഹ്‍തയും ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…