International

ഹിന്ദുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു .. പലായനം ചെയ്യാൻ നിർബന്ധിക്കുന്നു .. കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ബംഗ്ലാദേശ് ഹിന്ദു യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ
കലാപകാരികൾ അഴിഞ്ഞാടുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ഒരു ബംഗ്ലാദേശി ഹിന്ദു സ്ത്രീ തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

കലാപകാരികൾ തൻ്റെ വീട് നശിപ്പിക്കുന്നതും കുടുംബം ഇന്ത്യയിലേക്ക് പലായനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വധഭീഷണി നേരിടുന്നതും യുവതി കരഞ്ഞുകൊണ്ടാണ് പറയുന്നത്.

“കലാപകാരികൾ എൻ്റെ വീട് തകർത്തു. എനിക്കും എൻ്റെ കുടുംബത്തിനും നേരെ വധഭീഷണി ഉയർത്തി, ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യാനാണ് അവർ ആവശ്യപ്പെടുന്നത്. ഞങ്ങൾ ബംഗ്ലാദേശ് പൗരന്മാരല്ലേ ? ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ സ്വാതന്ത്ര്യമില്ലേ? ഞാനും എൻ്റെ കുടുംബവും ഇന്ത്യയിൽ അഭയം തേടേണ്ടതുണ്ടോ?”- യുവതി വികാരഭരിതയായി പറഞ്ഞു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്നുള്ള അധികാര ശൂന്യത മുതലെടുത്ത ഇസ്‌ലാമിസ്റ്റ് – തീവ്രവാദ ഗ്രൂപ്പുകൾ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അവരുടെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വീടുകൾ കത്തിക്കുന്നതും സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇന്നലെ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ട 100 പേരിൽ ഒരു ഹിന്ദു കൗൺസിലറും ഉൾപ്പെട്ടിരുന്നു.റിപ്പോർട്ടുകൾ പ്രകാരം കാളി ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുക്കളുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കലാപകാരികൾ ലക്ഷ്യമിടുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സേന കലാപകാരികളെ ഫലപ്രഥമായി നേരിടാത്തതിനാൽ വംശഹത്യയിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയപ്പാടിലാണ് രാജ്യത്തെ ന്യൂന പക്ഷങ്ങൾ.

Anandhu Ajitha

Recent Posts

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

20 minutes ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

50 minutes ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

3 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

3 hours ago

കലണ്ടറിലൂടെ വേദപഠനം സാധ്യമാക്കിയ ഉദ്യമത്തിന് വീണ്ടും അംഗീകാരം ! സപര്യ വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്

കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…

4 hours ago