ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്
കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം രംഗത്ത്. പി.കെ. ശ്രീമതി ടീച്ചർ ഈ വിഷയത്തിൽ കാണിച്ച ആര്‍ജ്ജവമെങ്കിലും കേരളത്തിലെ സാംസ്‌കാരിക നായകര്‍ കാണിക്കണമെന്നാണ് വി.ടി. ബല്‍റാം പറയുന്നത്. പി.കെ. ശ്രീമതി ടീച്ചറുടെ ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
അതേസമയം, സംഭവത്തില്‍ ശ്രീശങ്കര സര്‍വകലാശാലയിലെ മലയാളം അധ്യാപകന്‍ കൂടിയായ പ്രമുഖ ചിന്തകനും പ്രഭാഷകനും ബുദ്ധിജീവിയും നീതിയുടെ പോരാളിയുമായ ശ്രീ.സുനില്‍ പി. ഇളയിടത്തിന് ആധികാരികമായ അഭിപ്രായം കഴിയുമെന്നും വി.ടി ബൽറാം പരിഹസിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വി.ടി. ബല്‍റാം പ്രതികരിച്ചരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
വ്യാജരേഖ ചമച്ച് പല കോളേജുകളിലും ജോലിക്ക് കയറിയ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടിയതും മാനദണ്ഡങ്ങള്‍ ലംഘിച്ചും പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട സംവരണാവകാശങ്ങള്‍ കവര്‍ന്നെടുത്തുമാണെന്ന ഗുരുതരമായ ആരോപണം കൂടി ഉയര്‍ന്നുവന്നിരിക്കുകയാണ്. നേരത്തെ അധ്യാപക നിയമനത്തില്‍ ഇന്നത്തെ ഒരു മന്ത്രിയുടെ ഭാര്യക്ക് വേണ്ടി റാങ്ക് പട്ടിക കീഴ്‌മേല്‍ മറിക്കപ്പെട്ടു എന്ന് ഇന്‍ര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങളായ സിപിഎം അനുകൂല സംഘടനയിലെ അധ്യാപകര്‍ പോലും പരസ്യമായി പരാതിപ്പെട്ടതും ഈ സര്‍വ്വകലാശാലയിലെ ഇതേ വിഭാഗത്തില്‍ ആണ്.
ഈ വിഷയത്തില്‍ ഏറ്റവും ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയുന്ന ഒരു വ്യക്തി ശ്രീശങ്കര സര്‍വ്വകലാശാലയിലെ മലയാളം അധ്യാപകന്‍ കൂടിയായ പ്രമുഖ ചിന്തകനും പ്രഭാഷകനും ബുദ്ധിജീവിയും നീതിയുടെ പോരാളിയുമായ ശ്രീ. സുനില്‍ പി. ഇളയിടമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ആരോപണ വിധേയയായ വ്യക്തി പ്രത്യേകിച്ചും മലയാളം വിഭാഗത്തില്‍ ആണെന്നിരിക്കെ സുനില്‍. പി ഇളയിടം ഈ വിഷയം അറിയാതെ പോകാന്‍ ഇടയില്ല എന്നാണ് കരുതേണ്ടത്. താന്‍ ശമ്പളം വാങ്ങുന്ന ഒരു സര്‍വ്വകലാശാലക്കും അതിലെ തന്റെ തന്നെ ഡിപ്പാര്‍ട്ട്‌മെന്റിനും കൊടിയ ചീത്തപ്പേര് ഉണ്ടാക്കുന്ന ഒരു വിഷയമെന്ന നിലക്കെങ്കിലും അദ്ദേഹം ഇതില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുരുതരമായ ഈ തട്ടിപ്പിനെ ഒരു കുടുംബപ്രശ്‌നമെന്ന നിലയില്‍ ലഘൂകരിച്ചിട്ടാണെങ്കിലും ‘എന്നാലും എന്റെ വിദ്യേ’ എന്ന് ഗദ്ഗദപ്പെടാനുള്ള പി.കെ.ശ്രീമതിയുടെ ആര്‍ജ്ജവമെങ്കിലും കേരളം ഏറെ ശ്രദ്ധിക്കുന്ന സാംസ്‌ക്കാരിക നായകര്‍ക്കുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റുണ്ടോ?
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…