Vigilance on Line of Control due to Chinese provocation on Indian border
ദില്ലി :ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടർന്ന് നിയന്ത്രണ രേഖയിൽ ജാഗ്രത നിർദ്ദേശം. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർദ്ധിപ്പിച്ചത്. തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആണികൾ തറച്ച മരക്കഷ്ണങ്ങളും തോക്കുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
ഡിസംബർ 9ന് രാവിലെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ കല്ലേറുമുണ്ടായി. പതിനഞ്ചിലധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇന്ത്യൻ സൈനികരും ചികിത്സയിലാണ്. ചില സൈനികർക്ക് കൈകാലുകളിൽ പൊട്ടലുണ്ട്. സംഭവത്തെ തുടർന്ന് പ്രതിരോധ മന്ത്രി കരസേനാ മേധാവിയുമായി സംസാരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…