Actress-assault-case
നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം വിചാരണകോടതി ജഡ്‌ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ വഴി ഇ-മെയിലില്‍ കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണനയിൽ ഉള്ളത്. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുള്ള വിവരങ്ങൾ ആണ് റിപ്പോർട്ട്ലെ ഉള്ളടക്കം.
കേസിലെ പ്രതിയായ ദിലീപാണ് വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിർദേശങ്ങൾ വിചാരണക്കോടതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു മുമ്പും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍നിന്ന് സുപ്രിം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു.
ഉടന്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നു നേരത്തെ ഈ കേസ് പരിഗണിച്ചിരുന്നത്.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…