ലണ്ടൻ:രാജ്യത്തെ ബാങ്കുകളിൽ നിന്ന് വൻതുക കടമെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ബ്രിട്ടനിലെ ഹൈക്കോടതി. ലണ്ടൻ ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനിലെ (നയതന്ത്ര പ്രാധാന്യമുള്ള കേസുകൾ കേൾക്കുന്ന ചീഫ് ഇൻസോവൻസീസ് ആൻഡ് കമ്പനീസ് കോർട്ട് ജഡ്ജ് മൈക്കിൾ ബ്രിഗ്‌സിന് ആണ് ഈ വിധി പ്രഖ്യാപിച്ചത്.ഇതോടെ വിജയ് മല്യയ്ക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്.
എസ്.ബി.ഐ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി മല്യയുടെ ഇന്ത്യയിലെയും വിദേശത്തെയും ആസ്‌തികൾ മരവിപ്പിക്കാനും അവ കണ്ടുകെട്ടി വായ്‌പാത്തുക തിരിച്ചുപിടിക്കാനും കഴിയുമെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ ഇന്ത്യൻ കോടതികളിലും കേസുകൾ നടക്കുന്നതിനാൽ പാപ്പരായി പ്രഖ്യാപിച്ച നടപടി സ്‌റ്റേ ചെയ്യണമെന്ന് മല്യയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ജഡ്ജ് മൈക്കിൾ ബ്രിഗ്‌സ് അനുവദിച്ചില്ല. മാത്രമല്ല വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അനുമതിയും ജഡ്‌ജി നിഷേധിച്ചു.കൂടാതെ നിശ്ചിത സമയത്തിനകം ബാങ്കുകൾക്ക് വായ്‌പാത്തുക തിരികെ നൽകാൻ മല്യ തയ്യാറാകുമെന്ന വിശ്വാസമില്ലെന്നും ജഡ്ജി പറഞ്ഞു. 9,900 കോടി രൂപയാണ് വായ്‌പാത്തുകയെങ്കിലും ഇതിനുപുറമേ 2013 ജൂൺ 25 മുതൽക്കുള്ള പലിശയും 11.5 ശതമാനം പിഴപ്പലിശയും വീട്ടണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…