കൊച്ചി: വിജയ് ബാബുവിന് നാട്ടില്‍ എത്തുന്നതുവരെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് അറിയച്ചിതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമർശിച്ചിരിക്കുന്നത്.
എപ്പോള്‍ രേഖകളെല്ലാം വിജയ് ബാബു നേരിട്ട് ഹാജരാക്കുന്നുവോ, അപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനും സാധ്യതയുണ്ട്.
ജോര്‍ജിയയിലായിരുന്ന വിജയ് ബാബു രണ്ടുദിവസം മുന്നേ ദുബായില്‍ മടങ്ങിയെത്തിയിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ നാട്ടിലേക്ക്മടങ്ങുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ സമർപ്പിച്ചിരിക്കുകയാണ്.
ഈ മാസം 19 ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നായിരുന്നു വിജയ് ബാബു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ ശ്രമം. പക്ഷെ, ആ ശ്രമം കോടതിയുടെ ഇടപെടല്‍ മൂലം നടന്നില്ല.
ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെയെന്നും എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നുമാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു. പിന്നാലെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് മടക്കം.
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ
ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…