തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ നമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് എന്നിവരും പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് കോണ്‍ഫര്‍സ്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഇതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കി. ഒരു പക്ഷത്ത് പുരുഷന്മാര്‍ അണിനിരന്നപ്പോള്‍ ഭാരതത്തിനായി സ്തീകളും പോരാട്ടഭൂമിയില്‍ ഇറങ്ങുകയായിരുന്നു. റാണി ലക്ഷിബായിയെ പോലുള്ളവര്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ ഗാന്ധിജി നയിച്ച നിരവധി സത്യഗ്രഹ സമരങ്ങളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
വനിതാ മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികര്‍ തുടങ്ങി 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 27നു നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…