Hotel-License-Bribe-arrest
കോങ്ങാട്: വില്ലേജ് ഒന്ന് ഓഫിസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരായ പറളി ചന്തപ്പുര മനോജ് കുമാര്‍ (48), പാലക്കാട് കൊപ്പം പ്രസന്നന്‍ (50) എന്നിവരാണ് പിടിയിലായത്.
കോങ്ങാട് ചെല്ലിക്കല്‍ വെള്ളെക്കാട് കുമാരന്‍റെ 16 സെന്‍റ് സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലം പരിശോധിച്ച് രണ്ട് തവണകളായി 5000 രൂപ കൈപ്പറ്റി. വ്യാഴാഴ്ച രാവിലെ കോങ്ങാട് വില്ലേജ് ഓഫിസില്‍ വെച്ച് അരലക്ഷം രൂപ രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
പരിശോധനക്ക് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്‍, ഇന്‍സ്പെക്ടര്‍മാരായ എം.യു. ബാലകൃഷ്ണന്‍, എ.ജെ. ജോണ്‍സണ്‍, എസ്.ഐ ബി. സുരേന്ദ്രന്‍, എ.എസ്.ഐമാരായ മനോജ് കുമാര്‍, വിനു, എം. സലീം, ബിജു, എസ്.സി.പി.ഒമാരായ പി.ആര്‍. രമേശ്, രതീഷ്, സി.പി.ഒമാരായ പ്രമോദ്, ബാലകൃഷ്ണന്‍, മനോജ്, സന്തോഷ്, ഗസറ്റഡ് ഓഫിസര്‍മാരായ എരുത്തേമ്ബതി ഐ.എസ്.ഡി.ഫാം സൂപ്രണ്ട് ആറുമുഖ പ്രസാദ്, പെരിങ്ങോട്ടുകുര്‍ശ്ശി കൃഷി ഓഫിസര്‍ ഉണ്ണി റാം എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
ഇവരുടെ വീടുകളിലും വിജിലന്‍സ് പരിശോധിച്ചു. അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനക്ക് ശേഷം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…