vinay-kwatra-is-the-new-foreign-secretary
ദില്ലി: ഇന്ത്യയുടെ നേപ്പാൾ അംബാസഡർ വിനയ് മോഹന്‍ ഖ്വാത്രയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയായി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ഈ മാസം അവസാനം വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര.
അതേസമയം ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് വിനയ് മോഹന്‍ ഈ സുപ്രധാന ചുമതല ഏറ്റെടുക്കുന്നത്. വാഷിംഗ്ടൺ ഡിസി, ബീജിങ് തുടങ്ങിയിടങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖ്വാത്രയ്ക്ക് വിദേശകാര്യ സേവനത്തില്‍ 32 വര്‍ഷത്തെ പരിചയമുണ്ട്. ഫ്രാന്‍സിന്റെ അംബാസഡര്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ലാണ് നേപ്പാൾ അംബാസഡറായി ഖ്വാത്ര ചുമതലയേൽക്കുന്നത്. ഏപ്രിൽ 30 നാണ് ഹർഷവർദ്ധൻ ശൃംഗ്ല വിരമിക്കുന്നത്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിൽ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഖ്വാത്രയുടെ ചുമതല നിയമന കാര്യങ്ങൾക്കായുളള ക്യാബിനറ്റ് സമിതി അംഗീകരിച്ചു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…