വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചടങ്ങ്’ന്റെ ചിത്രീകരണത്തിന് തുടക്കമായി. കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. മലബാറിലെ ഒരു വീടിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ‘ചടങ്ങ്’ ഫാമിലി ഹൊറർ ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഹൊററിനും നർമ്മത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയിൽ വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മീനാക്ഷി മാധവനാണ് നായിക. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിബിൻ അശോക് സംഗീതവും ഹലോ റഷാദ് ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു. വണ്ടൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക. ഹൊററും നർമ്മവും കുടുംബബന്ധങ്ങളും ചേർത്തൊരുക്കുന്ന ‘ചടങ്ങ്’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു സിനിമാനുഭവമാകുമോ? വിശദാംശങ്ങൾ വീഡിയോയിൽ കാണാം. വീഡിയോ ഇഷ്ടപ്പെട്ടാൽ Like ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കരുത്. #chadang #vineethsreenivasan #meenakshimadhavan #malayalammovie #malayalamcinema #malayalamnews #movieupdate #mollywood #horrormovie #horrorcomedy #familyhorror #abhijithsarya #jagadeesh #sureshkrishna
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…