Ambalamukku Murder
തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസില് പ്രതി രാജേന്ദ്രനുമായി പോലീസ് വീണ്ടും തമിഴ്നാട്ടിലേക്ക്.
ഇയാൾ താമസിച്ചിരുന്ന അഞ്ചുഗ്രാമത്തിലെ കാവല് കിണറിലെ ലോഡ്ജിലെത്തിച്ച് ഇന്ന് പരിശോധന നടത്തും. വിനിതയുടെ മാലയുടെ ലോക്കറ്റും, കൊലപ്പെടുത്താന് ഉപയോഗിച്ച കത്തിയുമാണ് ഇനി പ്രതിയിൽ നിന്ന് കണ്ടെത്താനുള്ളത്.
വിനിതയുടെ മാലയുടെ ലോക്കറ്റ് ലോഡ്ജ് മുറിയിലുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്താന് ഉപയോഗിച്ച കത്തി തമിഴ്നാട്ടില് ഉപേക്ഷിച്ചെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലേക്ക് പ്രതിയുമായി പോലീസ് സംഘം പോകുന്നത്.
ഈ മാസം ആറാം തീയതിയായിരുന്നു വിനിത കൊല്ലപ്പെട്ടത്. യുവതി ജോലി ചെയ്യുന്ന അമ്പലമുക്കിലെ ചെടികൾ വിൽപ്പന നടത്തുന്ന കടയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവിയുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യം നടത്തുമ്പോൾ രാജേന്ദ്രന് ധരിച്ചിരുന്ന ഷര്ട്ട് ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…