സൂര്യകുമാർ യാദവിന്റെ വിക്കറ്റ് സ്റ്റാർക്ക് വീഴ്ത്തിയപ്പോൾ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ പത്ത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ പതറുകയാണ് ഇന്ത്യ.ശുഭ്മാൻ ഗിൽ (0), രോഹിത് ശർമ (13), സൂര്യകുമാർ യാദവ് (0) ഹർദിക് പാണ്ഡ്യ (1) കെഎൽ രാഹുൽ (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക് നഷ്ടമായത്.
ഇന്നിങ്സിലെ മൂന്നാമത്തെ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ഗില്‍ മടങ്ങുമ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് രോഹിതും കോലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടുത്തടുത്ത പന്തുകളിൽ രോഹിതിനും സൂര്യകുമാർ യാദവിനെയും മടക്കി സ്റ്റാർക്ക് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ കെഎൽ രാഹുലും സ്റ്റാർക്കിന് മുന്നിൽ അടിയറവു പറഞ്ഞപ്പോൾ ഹർദിക് പാണ്ഡ്യ അബോട്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് പിടികൊടുത്തു.
ഇപ്പോൾ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഏകദിനത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇഷാന്‍ കിഷന് പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശാര്‍ദുല്‍ താക്കൂറിന് പകരം അക്‌സര്‍ പട്ടേലും ടീമിലെത്തി. ഓസ്‌ട്രേലിയൻ നിരയിൽ ആദ്യ ഏകദിനത്തില്‍ നിന്ന് അസുഖം കാരണം വിട്ടുനിന്ന വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരിയും ഗ്ലെന്‍ മാക്‌വെല്ലിന് പകരം നഥാന്‍ എല്ലിസും ഇന്ന് കളിക്കാനിറങ്ങി.
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…