ഹിന്ദുകൾക്കെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തലാണ് അക്രമം തുടർന്നാൽ തിരിച്ചടി താങ്ങില്ല എന്ന മുന്നറിയിപ്പുമായി വിശ്വ ഹിന്ദു പരിഷത് രംഗത്ത് എത്തിയത്. ജിഹാദി അക്രമത്തിനെതിരായ ഏതെങ്കിലും തീവ്ര പ്രതികരണത്തിന് ഹിന്ദു സമൂഹം ഉത്തരവാദിയല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിഹാദി ഇസ്ലാമിസ്റ്റുകൾ അടുത്തിടെ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ.
ഇരകളുടെ കുടുംബങ്ങൾക്കും ഹിന്ദു സമൂഹത്തിനും വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയതുൾപ്പെടെ സമീപകാല ജിഹാദി അക്രമങ്ങളുടെയും ശിരഛേദത്തിന്റെയും എല്ലാ കേസുകളും അതിവേഗ കോടതികളിൽ വിചാരണ ചെയ്യണമെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ആലോചിക്കണം. ജിഹാദി ചിന്താഗതികൾ ഇത്തരം ദുഷ്പ്രവണതകളും ക്രൂരതകളും കൊലപാതകങ്ങളും തുടരുകയാണെങ്കിൽ, ഹിന്ദു സമൂഹത്തിൽ പ്രകടമായ രോഷം ഉണ്ടാകുകയും സ്വാഭാവികമായും അതിരുകടന്ന പ്രതികരണമുണ്ടാകുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ ഹിന്ദു സമൂഹം അതിന് ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎച്ച്പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദൾ സംസ്ഥാന തലങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ടെന്ന് മിലിന്ദ് പരാണ്ഡെ ആവർത്തിച്ചു. ആർക്കെങ്കിലും അക്രമ ഭീഷണി ലഭിച്ചാൽ ഉടൻ തന്നെ ലോക്കൽ പോലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിയമപരവും ബന്ധപ്പെട്ട ആവശ്യമായ എല്ലാ സഹായത്തിനും പ്രസ്തുത ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…