വിസ്മയയുടെ സ്വപ്നം പോലെ ആ പ്രണയലേഖനം കാളിദാസിന്റെ കൈയിലെത്തി: എന്നാൽ അതുകാണാൻ അവളില്ല….വൈറലായി കുറിപ്പ്

കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുൻപുള്ള വേദനിക്കുന്ന ഓർമ്മകളാണ്. രണ്ടു വർഷം മുൻപത്തെ വാലന്റൈൻസ് ഡേയ്ക്ക് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിനെഴുതിയ പ്രണയലേഖനമാണ് ചർച്ചയാകുന്നത്. എന്നാൽ അന്നെഴുതിയ ആ കത്ത് കാളിദാസിന്റെ കൈയിലെത്തുന്നത് വിസ്മയ ഈ ലോകത്ത് നിന്നും മറഞ്ഞതിനു ശേഷമാണ്.

അന്ന് ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നതും, ഇഷ്ടതാരത്തിന്റെ ഫോൺവിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കാണാറുണ്ടായിരുന്നത്രേ. വർഷങ്ങൾക്കിപ്പുറം ആ കത്ത് കാളിദാസിന്റെ അടുത്തു എത്തുക തന്നെ ചെയ്തു. പക്ഷേ അതു കൊണാൻ വിസ്മയ മാത്രം ഇല്ല.

വിസ്മയയുടെ മരണം കേരളത്തിൽ വലിയ വർത്തയായതിനിടയിലാണ് കത്തിനെക്കുറിച്ച് കാളിദാസ് തന്നെ വെളിപ്പെടുത്തിയത്. പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്…. ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്…. എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്….!- ഏറെ വേദനയോടെയാണ് താരം സോഷ്യൽ മീഡിയയിൽ ഈ വാക്കുകൾ കുറിച്ചത്.

വിസ്മയയുടെ സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മരണം വലിയ ചർച്ചയാകുന്നതിനിടെയാണ് വർഷങ്ങൾക്ക് മുൻപ് വിസ്മയ, കാളിദാസിന് എഴുതിയ കത്ത് പുറത്തുവന്നത്. വിസ്മയയുടെ കോളജിലെ ഉറ്റസുഹൃത്തായ അരുണിമയാണ് കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും എഴുതിയത്. അത് വൈറലാവുകയും കത്ത് കാളിദാസിന്റെ അടുത്തെത്തികയുമായിരുന്നു.

അരുണിമയുടെ കുറിപ്പ് ഇങ്ങനെ….

രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേയ്ക്ക് കോളേജിൽ ലവ് ലെറ്റർ കോമ്പറ്റിഷൻ നടക്കുവാ, അന്നവളും എഴുതി ഒരു ലവ് ലെറ്റർ ,ഒരു തമാശക്ക്…..,അവളുടെ ഫേവറേറ്റ് ആക്ടർ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു…. പോസ്റ്റ് വൈറൽ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോൾ ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലെറ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം._ എന്നാണ് വിസ്മയയുടെ ഉറ്റ സുഹൃത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

2 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

9 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

16 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

49 mins ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

3 hours ago