പ്രതീകാത്മക ചിത്രം
ദില്ലി : തങ്ങളുടെ അവസാനത്തെ സർവീസിനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ വിസ്താര. ഇന്ന് രാത്രി 10.50 ന് മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടുന്ന യുകെ 986 വിമാനമാണ് വിസ്താരയുടെ അവസാന സർവീസ്. എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയാക്കിയതിനാൽ നാളെ മുതൽ എയർ ഇന്ത്യക്ക് കീഴിലാകും വിസ്താരയുടെ വിമാനങ്ങളുടെ പ്രവർത്തനം. നേരത്തെ ബുക്ക് ചെയ്ത വിസ്താര ടിക്കറ്റുകൾ എയർ ഇന്ത്യയിലേക്ക് മാറ്റും.
ഇതുവരെ ഉപയോഗിച്ച യുകെ എന്ന് തുടങ്ങുന്ന കോഡിന് പകരം എഐ2 എന്ന് തുടങ്ങുന്ന കോഡായിരിക്കും ഇനി വിസ്താര വിമാനങ്ങൾ ഉപയോഗിക്കുക. നിലവിലെ ജീവനക്കാരും റൂട്ടുകളും ഷെഡ്യൂളുകളും പഴയതുപോലെ തുടരും. യാത്രക്കാർക്ക് സഹായത്തിനായി പ്രത്യേക കിയോസ്കുകൾ വിമാനത്താവളങ്ങളിൽ ഒരുക്കുമെന്നും വിസ്താര അറിയിച്ചു. 2012 ൽ യുപിഎ സർക്കാറിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് പിന്നാലെയാണ് ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി വിസ്താര നിലവിൽ വന്നത്. 2015 മുതൽ സർവീസുകൾ തുടങ്ങി. 9 വർഷത്തെ സേവനത്തിലൂടെ 9.2 ശതമാനം വിപണി വിഹിതം വിസ്താര നേടിയിരുന്നു. ലയനത്തിലൂടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25 ശതമാനം ഓഹരി ലഭിക്കും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…