കൊച്ചി: പൊതുവേ തിരക്കുള്ള നടനാണ് ആസിഫ് അലി.റിലീസിന് പല സിനിമകള്‍ തയ്യാറെടുക്കുമ്പോഴും പുതിയ ചിത്രങ്ങളുമായി ഡേറ്റ് നല്‍കിയും മറ്റും തിരക്കുകൡലാണ് താരം. ആസിഫിന്റെ പുതിയ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷാപൂര്‍വ്വമാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ പുതിയൊരു ചിത്രത്തിന് കൂടി നായകവേഷം അണിയാനൊരുങ്ങുകയാണ് താരം. അതിരന്‍ സംവിധാനം ചെയ്ത വിവേകിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആസിഫ് ആണെന്ന വിവരമാണ് പുറത്തുവരുന്നത്.
സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ തയ്യാറാക്കുന്നത്. ബിഗ് ജെ എന്റര്‍ടെയിന്‍മെന്റ് ബാനറില്‍ വര്‍ഗീസും സെഞ്ച്വറി ഫിലിംസുമാണ് സിനിമാ നിര്‍മാണം. മറ്റ് താരനിരകള്‍ ആരൊക്കെയായിരിക്കുമെന്ന വിവരങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ ,എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’ എന്നീ ആസിഫ് അലി ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…