Friday, October 2, 2026

വിവേകിന്റെ പുതിയ ചിത്രത്തില്‍ ആസിഫ്അലി നായകന്‍

കൊച്ചി: പൊതുവേ തിരക്കുള്ള നടനാണ് ആസിഫ് അലി.റിലീസിന് പല സിനിമകള്‍ തയ്യാറെടുക്കുമ്പോഴും പുതിയ ചിത്രങ്ങളുമായി ഡേറ്റ് നല്‍കിയും മറ്റും തിരക്കുകൡലാണ് താരം. ആസിഫിന്റെ പുതിയ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷാപൂര്‍വ്വമാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ പുതിയൊരു ചിത്രത്തിന് കൂടി നായകവേഷം അണിയാനൊരുങ്ങുകയാണ് താരം. അതിരന്‍ സംവിധാനം ചെയ്ത വിവേകിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ആസിഫ് ആണെന്ന വിവരമാണ് പുറത്തുവരുന്നത്.

സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ തയ്യാറാക്കുന്നത്. ബിഗ് ജെ എന്റര്‍ടെയിന്‍മെന്റ് ബാനറില്‍ വര്‍ഗീസും സെഞ്ച്വറി ഫിലിംസുമാണ് സിനിമാ നിര്‍മാണം. മറ്റ് താരനിരകള്‍ ആരൊക്കെയായിരിക്കുമെന്ന വിവരങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ ,എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’ എന്നീ ആസിഫ് അലി ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Related Articles

Latest Articles