India

വിഴിഞ്ഞം തീരത്ത് ആയുധങ്ങളും ലഹരിമരുന്നുകളും കണ്ടെത്തിയ സംഭവം; തമിഴ്നാട്ടിൽ 25 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെന്നൈ: വിഴിഞ്ഞം തീരത്ത് കഴിഞ്ഞ വർഷം എകെ 47 തോ ക്കുകളടക്കമുള്ള വൻ ആയുധ ശേഖരണങ്ങളും ലഹരിമരുന്നുമായി ശ്രീലങ്കൻ ബോട്ടുകൾ പിടിയിലായ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ 25 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈയിലെ മണ്ണടി, പല്ലാവരം, കോംപെട്ട് തുടങ്ങി 9 സ്ഥലങ്ങളിലും കൂടാതെ തിരുച്ചിറപ്പള്ളിയിൽ 11 ഇടങ്ങളിലുമായിരുന്നു പരിശോധന.

എൻഐഎയുടെ ചെന്നൈ, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തിരുച്ചിറപ്പള്ളിയിൽ വിദേശ കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലെ അന്തേവാസികളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇവർക്കു പാസ്പോർട്ട് സംഘടിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് 18നാണ് വിഴിഞ്ഞം തീരത്ത് 3 മീൻപിടിത്ത ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടിയത്. 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും രാജ്യാന്തര വിപണിയിൽ 3000 കോടി വിലവരുന്ന 300 കിലോ ഹെറോയിനുമാണു ബോട്ടുകളിൽ നിന്നും പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുകയായിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

1 hour ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

2 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

2 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

3 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

5 hours ago