Kerala

വിഴിഞ്ഞം സമരം : സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാർ : തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമവായത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി അറിയിച്ചു.

ഇത്രയും ഭീമമായ തുക നിക്ഷേപിച്ച ശേഷം പദ്ധതി അടച്ചുപൂട്ടണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ശ്രമം ബലപ്രയോഗം ഒഴിവാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സമരത്തിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് പറഞ്ഞ കോടതി, റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്നും നിര്‍ദ്ദേശിച്ചു. കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. വിഷയത്തിൽ അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു പരാമര്‍ശം.

സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് വ്യക്തമാക്കിയ കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും അറിയിച്ചു.

admin

Recent Posts

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

3 mins ago

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

57 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

1 hour ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

1 hour ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

2 hours ago