Celebrity

‘വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്’; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി

തൊടുപുഴ: വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിംഗ്. അതുകൊണ്ടുതന്നെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ആസിഫ് അലി പറഞ്ഞു.

മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും ആസിഫലി പറഞ്ഞു. തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബി ടി എം എൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തി. സഹോദരനും നടനുമായ അസ്‌കർ അലിയും ഒപ്പമുണ്ടായിരുന്നു.

anaswara baburaj

Recent Posts

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

29 mins ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

42 mins ago

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

2 hours ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

2 hours ago