Categories: General

“പണിയെടുക്കുന്ന പാര്‍ട്ടിക്കാര്‍ വെറും ഡമ്മികൾ ! നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ ഗതികേടാണ് !”- പി സരിനെ സ്വീകരിച്ച് മത്സരിപ്പിക്കാൻ തയ്യാറായ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വി ടി ബൽറാം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ പി സരിനെ സ്വീകരിച്ച് മത്സരിപ്പിക്കാൻ തയ്യാറായ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് മുന്‍ എംഎൽഎ വി ടി ബല്‍റാം. പാലക്കാട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ സിപിഎം അംഗമായ കെ. ബിനുമോള്‍ ഉണ്ടായിട്ടും എങ്ങനെയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാള്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകുന്നത് എന്ന് ബല്‍റാം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വി ടി ബൽറാമിന്റെ വിമർശനം.

വി ടി ബൽറാം പങ്കുവച്ച കുറിപ്പ് വായിക്കാം

ഈ ഡമ്മി രാഷ്ട്രീയത്തെക്കുറിച്ചു കൂടി ചര്‍ച്ച ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ ആര്‍ജ്ജവം കാണിക്കണം.
പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അഥവാ സിപിഐ(എം)ന്റെ പേരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ള ബിനുമോള്‍ കെ. അവര്‍ സിപിഎമ്മുകാരി ആണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമെന്നതിലപ്പുറം നിലവില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയാണ്. പാര്‍ട്ടിയുടെ ജില്ലയിലെ നേതൃനിരയിലെ പ്രധാന മുഖങ്ങളിലൊന്നാണ്.
ഇങ്ങനെയൊരാള്‍ സ്ഥാനാര്‍ത്ഥിയായി കയ്യിലുണ്ടായിട്ടും എങ്ങനെയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാള്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവുന്നത്! പണിയെടുക്കുന്ന പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത്
എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്,
എത്ര വലിയ ഗതികേടാണ്,
എത്ര വലിയ വഞ്ചനയാണ്,
എത്ര വലിയ രാഷ്ട്രീയ അധാര്‍മ്മികതയാണ്
ഇത്തവണ പാലക്കാട് പോളിംഗ് ബൂത്തിലേക്ക് കടന്നുചെല്ലുന്ന ഒരു പരമ്പരാഗത സിപിഎം വോട്ടര്‍ ബാലറ്റ് മെഷീനിലേക്ക് നോക്കുമ്പോള്‍ അതിലൊരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കഴിയുമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം കാണാന്‍ കഴിയുമോ? ഇത് രണ്ടും കാണാനില്ലാത്ത അവസ്ഥയില്‍ ആ വോട്ടറുടെ കമ്മ്യൂണിസ്റ്റ് മനസ്സ് എങ്ങോട്ടാണ് ചായുക?
പാലക്കാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരവസ്ഥ ആ പാര്‍ട്ടി സ്വന്തം അണികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.
പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ത്ഥിയില്ലാത്ത,
പാര്‍ട്ടി ചിഹ്നമില്ലാത്ത, ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം ഇഷ്ടത്തിന് മനസ്സാക്ഷി വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം സ്വന്തം അണികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കുന്ന ആഹ്വാനം. കമ്മ്യൂണിസ്റ്റുകാരുടെ മനസ്സാക്ഷി എവിടെയാണെന്ന് വോട്ടെടുപ്പിന് ശേഷം നമുക്ക് കാണാം.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

5 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

6 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

7 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

7 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

8 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

8 hours ago