വാളയാർ: വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ കോയമ്പത്തൂർ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ ആന്റോ സഞ്ജയ് കൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻ്‍ജിനിയറിങ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇവർ. ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽപ്പെട്ട സഞ്ജയിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽപ്പെട്ടത്.
കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു. എന്നാൽ ഉടൻ തന്നെ കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിനിടെയാണ് പൂർണേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
buy office 2019 proഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…