Sunday, May 19, 2024
spot_img

കോവിഡ് മരണം: മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ശവസംസ്കാര ചടങ്ങുകളിലെ പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മതാചാരങ്ങള്‍ക്കും അനുമതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിപിആര്‍ 18 ശതമാനത്തില്‍ കൂടി 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്നും, 12–18 ശതമാനം ടിപിആര്‍ ഉള്ള 316 പ്രദേശങ്ങളില്‍ ലോക്ഡൗണും, 6–12 ശതമാനം ടിപിആര്‍ ഉള്ള 473 തദ്ദേശസ്ഥാപനങ്ങളില്‍ ഭാഗികനിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles