hashish-oil
പാലക്കാട്:പാലക്കാട് വാളയാർ ടോൾപ്ലാസയിൽ വമ്പൻ ലഹരി വേട്ട. പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. വൈപ്പിൻ സ്വദേശി പ്രമോദിൽ നിന്നാണ് ലഹരി മരുന്ന് എക്സൈസ് പോലീസ് പിടികൂടിയത്.
കോയമ്പത്തൂർ -ആലപ്പുഴ കെ എസ് ആർ ടി സി ബസിലാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പരിശോധനയിൽ
എക്സൈസ് സംഘം പിടിച്ചെടുത്തത്.
കെ എസ് ആർ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പ്രമോദിനെ
എക്സൈസ് പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി.
അതേസമയം പ്രമോദ് ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും എക്സൈസ് പറഞ്ഞു.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…