santhosh pandit open up about k rail
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാറുകയും ചെയ്ത താരങ്ങൾക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
പണ്ഡിറ്റിന്റെ നിലപാട് എന്ന തലക്കെട്ടില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമര്‍ശനം. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തുവെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ എന്നും എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കുറിച്ചു
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം , അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .ഈ കാലയളവിൽ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം … നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവർക്കെതിരെ പ്രതികരിച്ചില്ല .രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ .
കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ?ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .(ചിലർ ഇരയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർപൾസർ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)(വാൽകഷ്ണം .. ഇരയെന്നു മറ്റുള്ളവർ പറഞ്ഞു…. എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു….
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…