Want to slim down a little? An easier way is only in dreams!
കൃത്യമായി ആഹാരം കഴിക്കാത്തത്, നല്ല കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഇതെല്ലം അമിതവണ്ണവും വയറും വെക്കുന്നതിന് കാരണമാണ്. വണ്ണം കുറയ്ക്കാൻ ധാരാളം വഴികളുണ്ട്. അതിൽ ഒരു എളുപ്പ വഴിയാണ് ചുക്ക്. തടി കുറയ്ക്കാന്‍ ചുക്ക് ഉപയോഗിക്കുന്നതിന് ഒരു രീതിയുണ്ട്.
മലയാളിയാണെങ്കില്‍ വീട്ടില്‍ എന്തായാലും കാണുന്ന ഒരു സാധനമാണ് ചുക്ക്. ചുക്ക് എന്നാല്‍ ഇഞ്ചി ഉണക്കിയത്. നമ്മളുടെ വീട്ടില്‍ ഇല്ലെങ്കിലും പുറത്ത് ആയുര്‍വേദ കടകളില്‍ നിന്നും അല്ലാതേയും നമുക്ക് ഇത് വാങ്ങിക്കാന്‍ കിട്ടും. പൊതുവില്‍ നമ്മള്‍ കഫക്കെട്ട് പനി എന്നിവ വരുമ്പോഴാണ് ചുക്ക് കപ്പി തയ്യാറാക്കി കുടിക്കുന്നത്. എന്നാല്‍, ഈ ചുക്ക് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.
തയ്യാറാക്കേണ്ട വിധം
തടി കുറയ്ക്കാന്‍ ചുക്ക് ഉപയോഗിക്കുന്നതിന് ഒരു രീതിയുണ്ട്. ഒറു ഗ്ലാസ്സ് ചെറു ചൂടുവെള്ളം ഇതിനായി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ചുക്ക് പൊടി ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച തേനും ചേര്‍ക്കാം. ഇവ നന്നായി മിക്‌സ് ചെയ്തതിന് ശേഷം രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കാവുന്നതാണ്. ദിവസേന ഈ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
ദോഷഫലങ്ങള്‍
ചുക്ക് ഒരിക്കലും അമിതമായി കഴിക്കരുത്. ഇത് ചിലര്‍ക്ക് വയറ്റില്‍ പുകച്ചില്‍ ഉണ്ടാക്കുന്നതിന് കാരണമാണ്. ചിലര്‍ക്ക് അസിഡിറ്റി പ്രശ്‌നം സൃഷ്ടിക്കാനും ഇത് കാരണമാകാം. അതിനാല്‍ തന്നെ മിതമായ അളവില്‍ മാത്രം എല്ലായ്‌പ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ചുക്കിന്റെ കൂടെ ശര്‍ക്കര, അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും. ചിലര്‍ക്ക് ചുക്ക് അലര്‍ജി ആയിരിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് അതിനനുസരിച്ച് മാത്രം ഇത് പിന്തുടരാന്‍ ശ്രദ്ധിക്കുക.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…