General

യുദ്ധ തന്ത്രം മാറ്റി ഇന്ത്യൻ സേന ഇനി പാകിസ്ഥാൻ ചലിക്കില്ല

ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലും അതിർത്തി സംസ്ഥാനങ്ങളിലും അതി ശൈത്യത്തിന്റെ ദിനങ്ങളാണ് വരുന്നത്. സൈന്യത്തിന്റെ ഒരു പ്രസ്താവന ഈ അവസരത്തിൽ ശ്രദ്ധേയമാണ്.
ശൈത്യകാലത്തും വിട്ടുവീഴ്ചയില്ലാതെ അതിർത്തി മേഖലയിൽ ജാഗ്രതയിലാണ് സൈന്യം. പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചുകൊണ്ട് പട്രോളിംഗ് സംഘത്തിനെ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ബി.എസ്.എഫ്. ഇന്ത്യാ-പാക് അതിർത്തിയുള്ള പഞ്ചാബ്, ജമ്മുകശ്മീർ മേഖലകളിലാണ് സൈനികരെ കൂടുതലായി വിന്യസിക്കുന്നത്. പഞ്ചാബിലെ അമൃത്സർ മേഖലാ അസിസ്റ്റന്റ് കമാന്റ് അശ്വിനി കുമാറിന്റെ പ്രസ്താവനയനുസരിച്ച്. വനിതാ സൈനികരടക്കമുള്ള ബറ്റാലിയനുകളാണ് അതിർത്തി യിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. സ്ഥിരം കാൽനടയായി നടക്കുന്ന നിരീക്ഷണത്തിനൊപ്പം കുതിരപ്പട, വാഹനങ്ങളുപയോഗിച്ചുള്ള പെട്രോളിംഗ് എന്നിവയിലെല്ലാം സൈന്യത്തിന്റെ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ 2020-21 വർഷത്തിൽ നുഴഞ്ഞുകയറ്റം വലിയ തോതിൽ കുറയ്‌ക്കാനായെന്ന് 15-ാം കോർ മേധാവി ലെഫ്റ്റനന്റ് ജനറൽ പാണ്ഡെ പറയുന്നു . ഒപ്പം 15 വയസ്സുള്ള കുട്ടികളെ വരെ സംഘത്തിൽ ചേർക്കാറുള്ള ഭീകരരുടെ സ്ഥിരം രീതികൾ കുറഞ്ഞതായും പാണ്ഡെ പറഞ്ഞു. യുവാക്കൾ മികച്ച വിദ്യാഭ്യാസം നേടുന്നതും ഭീകരത കുറയ്‌ക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇത് സത്യത്തിൽ ഇന്ത്യയുടെ യുദ്ധ തന്ത്രത്തിൽ വന്ന മാറ്റത്തെ ആണ് കാണിക്കുന്നത്. അതായത് മുൻകാലങ്ങളിൽ അതിർത്തി പോസ്റ്റുകൾ ഉപേക്ഷിച്ച് സൈന്യം പിൻവാങ്ങുകയാണ് ചെയ്തിരുന്നത്. മൈനസ് 30 – 40 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൈനികർക്ക് അതിർത്തികളിൽ പെട്രോളിംഗ് നടത്താനുള്ള സംവിധാനങ്ങൾ നമുക്കില്ലായിരുന്നു. ഇത് പാകിസ്ഥാന് ഒരവസരമായിരുന്നു. വൻ തോതിൽ ആയുധങ്ങളുമായി അവർ അതിർത്തിയിൽ മുജാഹിദീനുകളെ കടത്തിവിടുമായിരുന്നു. ഈ മുജാഹിദീനുകൾ കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്യുമായിരുന്നു. സത്യത്തിൽ സൈന്യത്തിന് ശൈത്യകാലം ഒരു പേടി സ്വപ്നമായിരുന്നു. പാകിസ്താന് പോലും അതിർത്തിയിലെ സൈനിക പോസ്റ്റുകളിൽ തുടരാൻ കഴിയുമായിരുന്നു. ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്താൻ എപ്പോഴും പാകിസ്ഥാൻ തെരെഞ്ഞെടുത്തിരുന്നത് ശൈത്യകാലമായിരുന്നു. പക്ഷെ ഇന്ന് കേന്ദ്ര ഭരണം മാറിയിരിക്കുന്നു. ഇത് പുതിയ ഭാരതമാണ്. ഈ ശൈത്യകാലത്ത് അതിർത്തി പോസ്റ്റുകൾ ഉപേക്ഷിച്ച് പിൻവാങ്ങുകയല്ല കൂടുതൽ സേനയെ വിന്യസിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. പാകിസ്ഥാൻ ചൈനീസ് അതിർത്തികളിൽ വനിതാ സൈനികരെ അടക്കം വിന്യസിക്കാനുള്ള ശക്തിയും ശേഷിയും ഇന്ത്യൻ സേന കൈവരിച്ചിരിക്കുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങൾ നൽകുന്ന സൂചന.

Kumar Samyogee

Recent Posts

ധാക്കയിൽ ബോംബ് സ്ഫോടനം!! ഫ്ലൈഓവറിൽ നിന്ന് സ്ഫോടകവസ്തു എറിഞ്ഞു, ഒരാൾ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…

13 hours ago

കെ – ആധാർ ?? നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ കേരളം! പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…

15 hours ago

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…

15 hours ago

പക്ഷിപ്പനി ! രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കും ; ക്രിസ്തുമസ് വിപണി സജീവമായിരിക്കെ പ്രതീക്ഷകൾ അസ്തമിച്ച് കർഷകർ ; രോഗബാധ എത്തിയത് ദേശാടന പക്ഷികളിലൂടെയെന്ന് നിഗമനം

ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…

16 hours ago

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…

16 hours ago

വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവം !ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി ; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…

17 hours ago