Sports

കപ്പ് പൊയ്‌ക്കോട്ടെ ..പവർ വരട്ടെ …ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ വരവേൽപ്പ് !!

കൊച്ചി : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ‌ ലീഗ് നോക്കൗട്ടിൽ വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്കു ശേഷമാണു പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചും താരങ്ങളും നെടുമ്പാശേരിയിൽ പറന്നിറങ്ങിയത്. ഇവാനും സംഘവും വരുന്നതറിഞ്ഞ് സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരും വിമാനത്താവളത്തിൽ തടിച്ചുകൂടി .

അതെസമയം ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇവാൻ തയ്യാറായിട്ടില്ല. നോക്കൗട്ട് മത്സരത്തിൽ 90 മിനിറ്റ് ഇരുടീമിനും ഗോളടിക്കാൻ കഴിയാതെ വന്നതോടെ എക്സ്ട്രാ ടൈമിലാണ് റഫറിയുടെ തീരുമാനവും അതിൽ പ്രതിഷേധിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും ഉൾപ്പെടെയുള്ള സംഭവങ്ങൾ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

മത്സരത്തിലെ എക്സ്ട്രാ ടൈമിന്റെ 6–ാം മിനിറ്റിലായിരുന്നു ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ പിറന്നത് . തങ്ങൾ ഒരുങ്ങുന്നതിനു മുൻപേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഇതോടെ പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളോടു മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ടീം തിരികെ വരാൻ തയാറാകാതിരുന്നതോടെ ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു. കരുത്തരായ മുംബൈ സിറ്റിയാണ് സെമി ഫൈനലിൽ ബെംഗളൂരു എഫ്സിയെ കാത്തിരിക്കുന്നത്.

Anandhu Ajitha

Recent Posts

2300 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി; തൃപ്തരാകാതെ പ്രക്ഷോഭകർ: ഇന്ത്യയ്‌ക്കൊപ്പം ചേരണമെന്ന ആവശ്യം ഉന്നയിച്ച് പാക് അധീന കശ്മീരിൽ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…

6 mins ago

ഗുണ്ടകളെ ഒതുക്കാൻ കേരളാ പോലീസിന്റെ പടപ്പുറപ്പാട്; ഓപ്പറേഷൻ ആഗ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; പലതവണ നടത്തിയ ഓപ്പറേഷൻ ഇത്തവണയെങ്കിലും ഫലം കാണുമോയെന്ന് നാട്ടുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…

13 mins ago

അഴിമതിയുടെ കറ പുരളാത്ത സ്ഥാനാർത്ഥികൾക്കാണ് വോട്ട് നൽകേണ്ടത് ! ഇഡി അന്വേഷണം നേരിടുന്നവർക്കല്ല ; അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…

25 mins ago

ഇതാണ് കുത്ത് ഇന്ത്യ മുന്നണിയിലെ നേതാക്കളുടെ തനിനിറം !

ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…

30 mins ago

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

1 hour ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

2 hours ago