Watchers went on strike; Despite the life-threatening work, there is no decent salary
വയനാട്: വന്യമൃഗങ്ങളെ ജീവൻ പണയംവച്ച് തുരത്തിയിട്ടും അർഹമായ ശമ്പളം ലഭിക്കാത്തതിനെത്തുടർന്നു സമരത്തിനിറങ്ങിയിരിക്കുകയാണ് വയനാട്ടിലെ വനം വകുപ്പ് താൽകാലിക വാച്ചർമാർ.സ്വന്തം ജീവൻ പോലും അപായപ്പെടുത്തി ചെയ്യുന്ന ജോലിക്കു കിട്ടുന്നത് വെറും പതിനാലായിരത്തോളം രൂപ മാത്രമാണ്,ഇതിനെതിരെ പ്രതിഷേധിച്ചാണ് 12 താത്കാലിക വാച്ചർമാർ രംഗത്ത് വന്നിരിക്കുന്നത്. കാട്ടാനയെ ഉൾപ്പടെ ഓടിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും അർഹമായ ശമ്പളം നൽകാതെ വനം വകുപ്പ് അവഗണിക്കുന്നുവെന്നുമാണ് പരാതി.
ശമ്പള വർധന അംഗീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് വാച്ചർമാരുടെ തീരുമാനം.
കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള 12 താൽക്കാലിക വാച്ചർമാരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
അപകടസാധ്യത ഏറെയുളള ജോലിചെയ്യുന്ന വാച്ചർമാർക്ക് ദൗത്യങ്ങൾക്കിടെ പരുക്ക് പറ്റുന്നത് പതിവാണ്. രാത്രികാലങ്ങളിൽ ആനയെ ഓടിക്കാനുള്ള ടോർച്ച് പോലും സ്വന്തം പോക്കറ്റിൽ നിന്നും പണംമുടക്കിയാണ് വാങ്ങുന്നതെന്നും വാച്ചർമാർ പറയുന്നു.എന്നിട്ടും അർഹിച്ച ശമ്പളം കിട്ടാൻ ശബ്ദം ഉയർത്തേണ്ടി വരുന്ന അവസ്ഥയാണ് വനം വകുപ്പിന്റെ വാച്ചർമാർക്ക്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…