ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാവാട്ടര്‍ അതോറിറ്റി. അണുബാധയൊഴിവാക്കാന്‍ ഇക്കുറി സെന്‍സറിങ് ടാപ്പുകളാണ് മിക്ക ഡിസ്‌പെന്‍സറികളിലും ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളം അയ്യപ്പഭക്തര്‍ക്ക് ലഭ്യമാക്കുകയാണ് കേരളാ വാട്ടര്‍അതോറിറ്റിയുടെ ലക്ഷ്യം. പമ്ബാതീര്‍ത്ഥം എന്നപേരിലാണ് ജലവിതരണം. പമ്ബയില്‍ ഒരുദിവസം ഒരുകോടി 30ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്.
ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി, ഹില്‍ടോപ്പ്, ത്രിവേണി, പമ്ബാഗണപതി കോവില്‍, നീലിമലബോട്ടം, നീലിമലടോപ്പ്, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളില്‍ ആര്‍.ഒ, യു.വി പ്ലാന്റുകളും സ്ഥാപിച്ചു. മണിക്കൂറില്‍ 34000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണീ പ്ലാന്റുകള്‍. ഇതിനു പുറമേ കെ.എസ്.ആര്‍.ടി.സി. മുതല്‍ പമ്ബവരെ കാനനപാതയില്‍ 120 കിയോസ്‌കുകളും സ്ഥാപിച്ചു. കിയോസ്‌കുകള്‍ മണിക്കൂറുകള്‍ ഇടവിട്ട് കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപണികള്‍ക്കായി വിവിധയിടങ്ങളില്‍ പ്രത്യേക ടീമുകളേയും നിയോഗിച്ചിട്ടുണ്ട്. ചൂട്, തണുപ്പ്, സാധാരണവെള്ളം കിട്ടുന്നതിനായാണ് നിലയ്ക്കല്‍, പമ്ബ, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചത്. മൊത്തം 19 ഡിസ്‌പെന്‍സറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇതില്‍ ഏഴെണ്ണത്തിലാണ് പരീക്ഷണടിസ്ഥാനത്തില്‍ സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിച്ചത്.
ഇതിനു പുറമേ നിലയ്ക്കലേക്ക് ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളും വാട്ടര്‍അതോറിറ്റി ചെയ്തു വരുന്നു. മണിക്കൂറില്‍ 25000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍.ഒ, യു.വി പ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. 115 കിയോസ്‌കുകളും നിലയ്ക്കല്‍ മേഖലയില്‍ സ്ഥാപിച്ച് കഴിഞ്ഞു. വാട്ടര്‍ടാങ്കുകളിലെ ജലനിരപ്പ് ദൂരെ നിന്ന് പോലും അറിയാന്‍ കഴിയുന്ന സെന്‍സറിങ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ സന്നിധാനത്ത് നടപ്പാക്കി കഴിഞ്ഞു. ട്രയല്‍ടണ്‍ വിജയിച്ചാല്‍ ഇത് എല്ലായിടത്തും നടപ്പിലാകും. നടപ്പന്തല്‍ മുതല്‍ സന്നിധാനംവരെ കുടിവെള്ള വിതരണം ദേവസ്വംബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഇതും കാര്യക്ഷമമായി നടക്കുന്നുണ്ട്. ചുരുക്കത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ കുടിവെള്ളം മുട്ടാതിരിക്കാനുള്ള ബന്ധശ്രദ്ധയിലാണ് വാട്ടര്‍അതോറിറ്റിയും ദേവസ്വംബോര്‍ഡും.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…