Kerala

മെഡിക്കൽ കോളേജിന് സമീപം കുടിവെള്ളമില്ല; പ്രശ്നത്തിലിടപ്പെട്ട്   മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം  അനുഭവപ്പെടുന്ന അതിരൂക്ഷമായ കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷഷന്‍റെ ഇടപെടല്‍. കൂടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

മെഡിക്കൽ കോളേജിനും മുറിഞ്ഞ പാലത്തിനും മധ്യേ പഴയ റോഡിന്റെ ഇരുവശങ്ങളിലും പുതുപ്പള്ളി ലൈൻ, കൂനംകുളം പ്രദേശങ്ങളിലുമാണ്  മാസങ്ങളായി കുടിവെള്ളം ലഭിക്കാത്തത്. മെഡിക്കൽ കോളേജിൽ ചികിത്സകെത്തുന്നവരുടെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലങ്ങളാണ് ഇവ. ഇതുകൂടാതെ ഒട്ടനവധി ലാബുകളും സ്കാനിംഗ് സെന്ററുകളും ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

പ്രദേശവാസികൾ നിരവധി തവണ ജല അതോറിറ്റിക്ക് പരാതികൾ സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല .കഴിഞ്ഞ വർഷവും ഈ പ്രദേശങ്ങളിൽ ജല ദൗർലഭ്യം രൂക്ഷമായിരുന്നു. അന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചാണ് കുടിവെള്ളം ലഭ്യമാക്കിയത്.

admin

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

60 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago