ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള
കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശം സന്ദർശിക്കുന്നതിനും മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വയനാട്ടിലേക്ക് തിരിച്ചു.
ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പി എസ് ശ്രീധരൻപിള്ളയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ കേന്ദ്ര അഭ്യന്തര,പ്രതിരോധ മന്ത്രിമാരുമായി നിശ്ചയിച്ച അദ്ദേഹത്തിന്റെ നാളത്തെ കൂടിക്കാഴ്ച മാറ്റിവച്ചു.
ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസും ഉടൻ കേരളത്തിലെത്തും. ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും ആശയവിനിമയം നടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. രാത്രി 10 മണിയോടെ അദ്ദേഹം കോഴിക്കോട്ടെത്തുമെന്നാണ് കരുതുന്നത്. ദുരന്തവാർത്ത അറിഞ്ഞയുടൻ അദ്ദേഹം കേരളമുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് രക്ഷാദൗത്യത്തിൽ ബംഗാൾ ജനതയുടെ ഐക്യദാർഢ്യമറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര ഏജൻസികളുമായുള്ള ഏകോപനം സംബന്ധിച്ച് മന്ത്രി ജോർജ് കുര്യനുമായി അദ്ദേഹം കോഴിക്കോട് വച്ച് ചർച്ച ചെയ്യും.
അതേസമയം വയനാട് ഉരുള്‍പൊട്ടലിൽ 125 മരണം സ്ഥിരീകരിച്ചു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 48 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അതേസമയം ചെളിയിലും ചതുപ്പിലും ഇനിയും മൃതദേഹങ്ങൾ പുതഞ്ഞു കിടപ്പുണ്ടെന്നാണ് വിവരം. 98 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…