International

‘സുരക്ഷാ ഉറപ്പാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള വംശീയ ആക്രമണത്തിൽ ഒടുവിൽ പ്രതികരിച്ച് അമേരിക്ക

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യൻ വംശജരും അടുത്ത കാലത്തായി അമേരിക്കയിൽ അക്രമിക്കപ്പെടുന്നതിൽ പ്രതികരിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. നടന്ന ദുരന്തങ്ങൾ തീർച്ചയായും വേദനയുളവാക്കുന്നതാണ് എന്ന് ഗാർസെറ്റി പറഞ്ഞു. ഞങ്ങളുടെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ്. ഇന്ത്യൻ വിദ്യാർത്ഥികൾകക്ക് സുരക്ഷാ ഉറപ്പാക്കുന്നതിൽ അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ഇന്ത്യൻ സർക്കാരും ബന്ധപ്പെട്ട ആൾക്കാരുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ എടുക്കുമെന്നും വ്യക്തമാക്കി

പഠിക്കാനും സുരക്ഷിതരായിരിക്കാനുമുള്ള മികച്ച സ്ഥലമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉറപ്പാക്കാൻ ഞങ്ങൾ വളരെ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഇന്ത്യക്കാർ യുഎസിൽ പഠിക്കുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുകയും വേണ്ടപ്പെട്ടവരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ എടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

anaswara baburaj

Recent Posts

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

22 mins ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

30 mins ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

1 hour ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

1 hour ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

1 hour ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

2 hours ago