'We must be ready to correct, otherwise there will be no Communist Party; Don't take power thinking that you are the ruling party'! Sreekumaran Thampi said that he did not hesitate to tell Pinarayi
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തലിന് തയ്യാറാകണം, ഇല്ലെങ്കിൽ ആ പാർട്ടി ഉണ്ടാവില്ലെന്ന് ഗാനരചയിതാവും സംഗീത സംവിധാകനുമായ ശ്രീകുമാരൻ തമ്പി. ഭരണകക്ഷിയാണെന്ന് കരുതി അധികാരം കൈയ്യിലെടുക്കരുത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഇക്കാര്യങ്ങൾ പിണറായിയോട് പറയാനും തനിക്ക് മടിയില്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
“കലാകാരന് രാഷ്ട്രീയം ആകാം. പക്ഷേ കലാകാരനാണെങ്കിൽ എതിർക്കും. ഇന്നത്തെ ചുറ്റുപാടിൽ എതിർത്താൽ പാർട്ടികള്‍ തല്ലിക്കൊല്ലും. അത്ര മോശമായ കാലാവസ്ഥയാണ് നമ്മുടെ നാട്ടിൽ. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഇപ്പറയുന്ന കാര്യങ്ങള്‍ സഖാവ് പിണറായിയോട് പറയാനും എനിക്കൊരു മടിയുമില്ല. എല്ലാവരോടുമായിട്ടാ ഞാൻ പറയുന്നത്. കാരണം കമ്യൂണിസത്തെ തകർക്കാൻ കമ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐക്കാർ നടത്തിയ പൂക്കോട് സംഭവമുണ്ടല്ലോ അതതിന്‍റെ തുടക്കമാ. അത് കമ്യൂണിസ്റ്റുകാർ പഠിക്കണം. തിരുത്തലിന് തയ്യാറായില്ലെങ്കിൽ പാർട്ടി ഇല്ലാതാകും. ഞങ്ങള്‍ ചെയ്യുന്നതെല്ലാം സമ്മതിക്കണം. ഇല്ലെങ്കിൽ തല്ലും കൊന്നുകളയും എന്നു പറയുന്നത് കമ്യൂണിസമല്ല, ജനാധിപത്യവുമല്ല” എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…