nupoor-supporters
ദില്ലി : പ്രവാചകനെ നിന്ദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ആക്രമണം നേരിടുന്ന മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്ക് പിന്തുണയുമായി നേപ്പാളിലെ ഹിന്ദുക്കള്‍.
ആയിരക്കണക്കിന് ഹിന്ദുക്കളാണ് ” വീ സപ്പോര്‍ട്ട് നൂപുര്‍ ശര്‍മ്മ” എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നിരത്തിലിറങ്ങിയത്. ജയ് ശ്രീറാം വിളികളും റാലിയിലൂടനീളം മുഴങ്ങി.
ചാനല്‍ ചര്‍ച്ചയ്‌ക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ചാണ് മതമൗലിവാദികള്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതിന് പിന്നാലെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. വിവിധ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നൂപുര്‍ ശര്‍മ്മയ്‌ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേപ്പാളിലെ ഹിന്ദു സംഘടനകള്‍ ബിജെപി നേതാവിന് പിന്തുണയുമായെത്തിയത്. നേപ്പാളി പതാകകളും നൂപൂര്‍ ശര്‍മ്മയ്‌ക്ക് അനുകൂലമായ ബാനറുകളും വീശുന്ന ആളുകളുടെ നിരവധി വീഡിയോകള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്.
നേരത്തെ ഡച്ച് എംപിയായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സും നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നെതര്‍ലന്‍ഡ്സിലെ ഇസ്ലാമിസ്റ്റുകള്‍ക്കെതിരെ സ്ഥിരമായി കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് വൈല്‍ഡേഴ്സ്. എന്നാല്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് ശേഷം, വൈല്‍ഡേഴ്‌സിനും വധഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…
വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല…
പുതുവർഷം എന്നത് വെറുമൊരു കലണ്ടർ മാറ്റമല്ല, മറിച്ച് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു പുതിയ അവസരമാണ്. പുതുവർഷത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ…
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…