തിരുവനന്തപുരം : ഇക്കുറി തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മണ്‍സൂണ്‍ കാലയളവില്‍ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ തുലാവര്‍ഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നിഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ മണ്‍സൂണില്‍ സംസ്‌ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴയാണ്. പ്രതീക്ഷിച്ചത് 189 സെന്റീമീറ്റര്‍ മഴയാണ്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 12 വരെ സംസ്‌ഥാനത്ത് 215 സെന്റീമീറ്റര്‍ മഴ പെയ്‌തു. നാലു ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടി. പാലക്കാട് ജില്ലയില്‍ 42 ശതമാനത്തോളം അധികമഴ പെയ്‌തു. ഏറ്റവും കൂടുതല്‍ മഴ പെയ്‌തത് കോഴിക്കോട് ജില്ലയിലാണ്, 334 സെന്റീമീറ്റര്‍. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റീമീറ്ററിലേറെ മഴ പെയ്‌തു.
ഇടുക്കി, വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. സാധാരണ മഴക്കണക്കില്‍ 20 ശതമാനം വരെ വ്യതിയാനമുണ്ടാകാറുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്‌റ്റ് ആദ്യ ആഴ്‌ച മുതല്‍ പെയ്‌ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ തന്നെ കിട്ടുന്ന സാഹചര്യം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായി ബാധിച്ചതായും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈമാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്.
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…