Went on an excursion with his girlfriend and children; Attempted to kill after being held on a bridge in the name of taking photos; Escape and learn in strategic interaction!
അമരാവതി: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും പാലത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമം. ആന്ധ്രയിലാണ് ക്രൂര കൃത്യം നടന്നത്. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ.
രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. എന്നാൽ കൂട്ടത്തിലുള്ള പത്ത് വയസ്സുകാരി പാലത്തിന് അരികിലുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു.
പൈപ്പിൽ തൂങ്ങിക്കിടന്ന് കുട്ടി ഉടുപ്പിന്‍റെ പോക്കറ്റിലുള്ള ഫോണെടുത്ത് 100-ൽ വിളിക്കുകയും സ്ഥലത്തേയ്ക്ക് അതിവേഗം എത്തിയ പോലീസ് പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ പുഴയിൽ വീണ അമ്മയേയും കുഞ്ഞിനേയും ഒഴുക്കിൽപെട്ട് കാണാതാവുകയും ചെയ്തു. അമ്മയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പെണ്‍കുട്ടിയാണ് പോലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തന്ത്രപരമായ ഇടപെടലിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പോലീസ് പറയുന്നു.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…